കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ശരണം
കാര്യതടസ്സം, തൊഴിൽ തടസ്സം, മംഗല്യ തടസ്സം, വ്യാപാര നഷ്ടം എന്നിങ്ങനെ ജീവിതത്തിൽ നിരന്തരമായി പ്രതിബന്ധങ്ങൾ നേരിടുന്നവരാണോ നിങ്ങൾ? ഈ പ്രശ്നങ്ങളൊക്കെ തരണം ചെയ്യുവാൻ നമ്മെ കൊണ്ട് മാത്രം സാധിക്കുകയില്ല. അതിനു ഈശ്വരാനുഗ്രഹം കൂടിയേ തീരൂ. നിങ്ങളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും ശാശ്വതമായ പരിഹാരം നേടുവാനും സർവ്വൈശ്വര്യങ്ങൾ നിറഞ്ഞ ഒരു ജീവിതം കൈവരുവാനും ശക്തിസ്വരൂപനും, ഭക്തവത്സലനുമായ കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം മാത്രം മതി.
കേരളത്തിലെ പുണ്യപുരാതന ക്ഷേത്രമായ കാനാടികാവ് ക്ഷേത്രത്തിലെ കുട്ടിച്ചാത്തൻ സ്വാമിയുടെ മായാശക്തി വർണ്ണനാതീതമാണ്. മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്ന ഒരു ഭക്തന്റേയും സങ്കടങ്ങൾ സ്വാമി കാണാതെ പോകുകയില്ല. അതിനു നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ചാത്തൻ സ്വാമിയുടെ പ്രത്യക്ഷ സിദ്ധികൾ വിളങ്ങുന്ന കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിലെത്തി, ഭക്ത്യാദരപൂർവ്വം ദർശനത്തിൽ വരുന്ന ചാത്തൻ സ്വാമിയെ കണ്ടു തൊഴുതു അനുഗ്രഹവും, ദോഷപരിഹാരവും നേടുക. അതിനു ശേഷം ജീവിതത്തിൽ വരുന്ന അത്ഭുതാവഹമായ മാറ്റങ്ങൾ അനുഭവിച്ചറിയുക.
ജാതിമത ഭേദമന്യേ എല്ലാ മതസ്ഥർക്കും ഈ ക്ഷേത്രത്തിലെത്തി പ്രശ്നപരിഹാരം നേടാവുന്നതാണ്. നേരിട്ട് ക്ഷേത്രത്തിലെത്തുവാൻ കഴിയാത്ത ഭക്തർക്കു ഓൺലൈൻ വഴി ദർശനത്തിനുള്ള അവസരം ഒരുക്കുന്നതാണ്. എല്ലാ പ്രശ്നങ്ങളും നീങ്ങി സ്വസ്ഥതയും ശാന്തിയും നിറഞ്ഞ ഒരു ജീവിതം കൈവരിക്കുവാൻ വിഷ്ണുമായ സ്വാമി നിങ്ങളെ അനുഗ്രഹിക്കട്ടെ!