Loading your dashboard...

കുടുംബത്തിൽ ശാന്തിയും സമാധാനവും കൈവരുവാൻ കാനാടികാവ് വിഷ്ണുമായ സ്വാമിക്കു ചുറ്റുവിളക്ക് വഴിപാട്

കേരളത്തിലെ പുണ്യപുരാതന വിഷ്ണുമായ ക്ഷേത്രമാണ് കാനാടികാവ് ശ്രീ വിഷ്ണുമായ ക്ഷേത്രം. ശക്തിസ്വരൂപനായ കാനാടികാവ് വിഷ്ണുമായ സ്വാമി ഭക്തവത്സലനും ക്ഷിപ്രപ്രസാദിയുമാണ്. കാനാടികാവ് ക്ഷേത്രത്തിൽ സ്വാമിക്ക് വിവിധ തരത്തിലുള്ള പൂജകളും വഴിപാടുകളും നടത്താറുണ്ട്. തികഞ്ഞ ഭക്തിയോടുകൂടി സ്വാമിക്ക് സമർപ്പിക്കുന്ന വഴിപാടുകൾക്കു ഉത്തമ ഫലം ലഭിച്ചിരിക്കും.

കാനാടികാവ് ക്ഷേത്രത്തിൽ പ്രധാനമായി സമർപ്പിക്കുന്ന വഴിപാടുകളിൽ ഒന്നാണ് ചുറ്റുവിളക്ക് വഴിപാട്. ഈ വഴിപാടു സമർപ്പണം വഴി കുടുംബത്തിലെ അകാരണ കലഹം നീങ്ങി കുടുംബത്തിൽ ശാന്തിയും, സമാധാനവും കൈവരും എന്നാണ് വിശ്വാസം. കൂടാതെ

കുടുംബത്തിൽ സർവ്വ ഐശ്വര്യവും അഭിവൃദ്ധിയും കൈവരുകയും ചെയ്യും.

ക്ഷേത്രത്തിലെത്തിയോ അല്ലാതെയോ ഈ വഴിപാടു സമർപ്പണം നടത്തുവാൻ സാധിക്കുന്നതാണ്. കുടുംബത്തിൽ നിലനിൽക്കുന്ന അസ്വാര്യസ്സങ്ങൾ ഒക്കെ നീങ്ങി സർവൈശ്വര്യങ്ങളും, സമാധാനവും നിറഞ്ഞ ഒരു ജീവിതം കൈവരിക്കുവാൻ കാനാടികാവ്‌ വിഷ്ണുമായ സ്വാമി നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ!

Online Enquiry

Our Blogs