Loading your dashboard...

രൂപക്കളം തൊഴൽ പരമപുണ്യം

ശ്രീ കാനാടികാവ് പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ശരണം !

കേരളത്തിലെ വിഷ്ണുമായ സ്വാമി ക്ഷേത്രങ്ങളിൽ ഏറ്റവും പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് ശ്രീ കാനാടികാവ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് മകര മാസത്തിൽ വരുന്ന തിറവെള്ളാട്ടു മഹോത്സവം. വിഷ്ണുമായ സ്വാമിയുടെ പിറന്നാൾ ആയാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്.

മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് ഉത്സവത്തോടനുബന്ധിച്ചു ക്ഷേത്രത്തിൽ നടത്തിവരുന്നത്. സാമൂഹിക സാംസ്കാരിക കലാകായികരംഗങ്ങളിൽ പ്രസിദ്ധരായ ഒട്ടേറെ പ്രമുഖർ വിഷ്ണുമായ സ്വാമിയെ കണ്ടു തൊഴുതു പ്രാർത്ഥിക്കുവാൻ ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്. തിറവെള്ളാട്ടു ഉത്സവത്തിൻ്റെ മൂന്നാം ദിവസമാണ് ഉത്സവത്തിൻ്റെ പ്രധാന ചടങ്ങായ "രൂപക്കളം" അർപ്പിക്കുന്നത്.

രൂപക്കളം "വിഷ്ണുലോക" സങ്കല്പമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ രൂപക്കളം തൊട്ടു തൊഴുവാൻ സാധിക്കുക എന്നത് മഹാഭാഗ്യവും പരമപുണ്യവുമായി കണക്കാക്കപ്പെടുന്നു. രൂപക്കളം കണ്ടു തൊഴുന്ന ഓരോ ഭക്തന്റേയും അതുവരെ അനുഭവിച്ചുകൊണ്ടിരുന്ന എല്ലാ കഷ്ടതകളും പ്രയാസങ്ങളും മാറി സർവ്വാഭിഷ്ടസിദ്ധിക്കൊപ്പം കാര്യവിജയം, ശത്രുനാശം, കുടുംബ ഐശ്വര്യം എന്നിവ കൈവരിച്ചു ജീവിതവിജയം സാധ്യമാക്കുവാൻ വിഷ്ണുമായ സ്വാമി അനുഗ്രഹിക്കും എന്നതാണ് വിശ്വാസം. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിനു ഭക്തജനങ്ങളാണ് ഈ രൂപക്കളം കണ്ടു പ്രാർത്ഥിക്കുവാൻ വർഷം തോറും കാനാടികാവിൽ എത്തിച്ചേരുന്നത്. ഭക്ത്യാദരവോടുകൂടി ഈ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഒരു ഭക്തനേയും വിഷ്ണുമായ സ്വാമി കൈവെടിയുകയില്ല.

വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം ലഭിക്കുവാൻ കിട്ടുന്ന ഈ ഒരു അവസരം ഒരു ഭക്തനും പാഴാക്കിക്കളയരുത്. ക്ഷേത്രത്തിലെത്തി രൂപക്കളം ദർശിക്കുവാൻ സാധിക്കാത്ത ഭക്തർക്ക് അന്നേദിവസം ഓൺലൈനിലൂടെയുള്ള തത്സമയ സംപ്രേക്ഷണം വഴി അതിനുള്ള അവസരം ലഭിക്കുന്നതാണ്.

Online Enquiry

Our Blogs