രൂപക്കളം തൊഴൽ പരമപുണ്യം!
ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ
2025 ജൂൺ 14, ശനിയാഴ്ച.
രൂപക്കളം വിഷ്ണുലോക സങ്കൽപ്പമാണ്. രൂപകളത്തിൽ പാദസ്പർശം ഏൽപ്പിക്കുവാനുള്ള മഹാഭാഗ്യം ലഭിച്ചാൽ സകല ഐശ്വര്യങ്ങൾക്കും അഭിവൃദ്ധിയ്ക്കും ആരംഭമായി.
രൂപകളത്തിലെ ബഹുവർണപ്പൊടികൾ ദേവലോക മണ്ണിനോട് ഉപമിക്കപ്പെട്ടിരിക്കുന്നതിനാൽ ഈ ദിവ്യമായ പൊടി ഭക്ത്യാദരപൂർവ്വം വീട്ടിൽ കൊണ്ടുപോയി സ്വന്തം മണ്ണിൽ ലയിപ്പിച്ചാൽ, ഭൂമിസംബന്ധമായ ദോഷപരിഹാരത്തിനും കാർഷിക അഭിവൃദ്ധിക്കും ഉത്തമമാണ്.
വീട്ടിൽ സൂക്ഷിച്ചാൽ പ്രേതപിശാചുക്കളുടെ ബാധാദോഷങ്ങൾ ഒഴിഞ്ഞുപോകുകയും ഐശ്വര്യം വന്നു ചേരുകയും ചെയ്യും. തൊഴിൽ സ്ഥാപനങ്ങളിൽ അല്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങളിൽ വൃത്തിയും ശുദ്ധവുമായ സ്ഥലത്തു സൂക്ഷിച്ചാൽ വ്യാപാരം അഥവാ തൊഴിൽ അഭിവൃദ്ധിപ്പെടും.